
സ്വന്തം ലേഖകൻ
കോട്ടയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ് കോടതി വിധി അസ്ഥിരപ്പെടുത്തിയ സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചും രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യം അർപ്പിച്ചും കോട്ടയത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനവും വിശദീകരണ യോഗവും നടത്തി.
കെ. പി. സി. സി നിർവാഹ സമിതി അംഗം ജെയ്ജി പാലയ്ക്കലോടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനാധിപത്യത്തെ അധികാരം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനുള്ള ബി. ജെ. പി സർക്കാരിന്റെ ഗൂഢ ശ്രമത്തിനെതിരെയുള്ള തിരിച്ചടിയാണ് ഈ വിധി എന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജോണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ്. കെ.എൻ നൈസാം, റ്റി.എസ് അൻസാരി, ജോർജ് പയസ്, ബൈജു ചെറുകോട്ടയിൽ, വിനോദ് പെരിഞ്ചേരി, സാം സൈമൺ, ബൈജു മാറാട്ടുകുളം, അനീഷ് വരമ്പിനകം, അനീഷാ തങ്കപ്പൻ, ഷീന ബിനു, എം കെ ഷമീർ, ജെനിൻ ഫിലിപ്പ്, റിച്ചി ലൂക്കോസ്, അജീഷ് ഐസക്ക്, അരുൺ കെച്ചു തറപ്പിൽ, ഗിരീഷ് ഐമനം, സക്കീർ ചങ്ങംപള്ളി, ജിതിൻ നാട്ടകം, ലിബിൻ ഐസക്, ജിൻസ് കല്ലൂർ കണ്ടം, ജിതിൻ ജോർജ്, ബെഞ്ചമിൻ തോമസ് എന്നിവർ പ്രസംഗിച്ചു.