video
play-sharp-fill

അപസര്‍പ്പക നോവലുകളുടെ ആചാര്യന്‍ കോട്ടയം പുഷ്പനാഥ് വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷങ്ങള്‍.2018 മെയ് 2 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അപസര്‍പ്പക നോവലുകളുടെ ആചാര്യന്‍ കോട്ടയം പുഷ്പനാഥ് വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷങ്ങള്‍.2018 മെയ് 2 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :അപസര്‍പ്പക നോവലുകളുടെ ആചാര്യന്‍ കോട്ടയം പുഷ്പനാഥ് വിടപറഞ്ഞിട്ട് അഞ്ച് വര്‍ഷങ്ങള്‍.2018 മെയ് 2 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1960 കളുടെ അവസാന കാലം. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മനോരാജ്യം എന്ന വാരിക പ്രചാരം കുറഞ്ഞ് പ്രതിസന്ധിയിലായ സമയം.

വാരിക അടച്ചു പൂട്ടുന്നത് ഒഴിവാക്കാന്‍ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നതിന് ഇടയിലാണ് അക്കാലത്തെ ജനപ്രിയ സാഹിത്യകാരനായ കാനം ഇ ജെ മനോരാജ്യം വാരികയില്‍ ഒരു കുറ്റാന്വേഷണ നോവല്‍ പ്രസിദ്ധീകരിക്കുക എന്ന ആശയം മുന്‍പോട്ട് വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ അക്കാലത്തുണ്ടായിരുന്ന പ്രധാന എഴുത്തുകാര്‍ ആരും ഇതിനു തയ്യാറാകാതെ വന്നപ്പോള്‍ മനോരാജ്യത്തിന്റെ പത്രാധിപസമിതി അത് ഒരു പുതിയ എഴുത്തുകാരനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ തീരുമാനിച്ചു. അതിന് അനുയോജ്യമായ ഒരാളെ കണ്ടെത്തുന്നതിനായി കാനം ഇ ജെ എന്ന സാഹിത്യകാരനെ തന്നെ അവര്‍ ചുമതലപ്പെടുത്തി.

ഏറെ അന്വഷണത്തിനോടുവിലായാണ് അക്കാലത്ത് ചമ്ബക്കുളത്തെ ബി കെ എം ഡിറ്റക്ടീവ് മാഗസിനില്‍ സ്ഥിരമായി, അതും വളരെ വ്യത്യസ്തമായ ശൈലിയില്‍ അപസര്‍പ്പക കൃതികള്‍ എഴുതിയിരുന്ന ഒരു എഴുത്തുകാരെനെക്കുറിച്ച്‌ അദ്ദേഹം അറിഞ്ഞത്. അദ്ദേഹം നേരിട്ട് തന്നെ ആ യുവാവിനെ കണ്ടുപിടിച്ച്‌ വിഷയം അവതരിപ്പിച്ചു.

1968 ല്‍ അങ്ങനെ മനോരാജ്യം എന്ന വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന കുറ്റാന്വേഷണ നോവല്‍ പ്രസിദ്ധീകരണം ആരംഭിച്ചു. അതോട് കൂടി മനോരാജ്യം വാരികയുടെ തലവര തന്നെ മാറി.അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നിരുന്ന വാരികയുടെ കോപ്പികള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകാന്‍ തുടങ്ങിയത്. പിന്നീട് മലയാള കുറ്റാന്വേഷണ സാഹിത്യത്തില്‍ നാഴികക്കല്ലായി മാറിയ ചുവന്ന മനുഷ്യന്‍ എന്ന ആ നോവല്‍ മലയാളിയുടെ വായനാശീലത്തെ മുഴുവനായി തന്നെ ഉടച്ചു വാര്‍ക്കുകയായിരുന്നു

Tags :