video
play-sharp-fill

ഇൻസ്റ്റഗ്രാമിൽ നിന്ന് മാത്രം 11 കോടി: ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കുന്ന താരമായി ക്രിസ്ത്യാനോ റൊണാൾഡോ

ഇൻസ്റ്റഗ്രാമിൽ നിന്ന് മാത്രം 11 കോടി: ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കുന്ന താരമായി ക്രിസ്ത്യാനോ റൊണാൾഡോ

Spread the love

സ്പോട്സ് ഡെസ്ക്

മാഡ്രിഡ്: ലോക ഫുട്ബോളിൽ എതിരാളികളില്ലാത്ത താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. ഏത് മേഖലയിലും റെക്കോർഡുകൾ റൊണാൾഡോയ്ക്ക് സ്വന്തമാണ്. ഏറ്റവും ഒടുവിൽ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച്‌ യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 11 കോടി രൂപയാണ് ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്നത്. ഇത് ആദ്യമായാണ് ക്രിസ്റ്റിയാനോ ഇവിടെ ഒന്നാമതെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡബ്ല്യൂഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ഡ്വെയ്ന്‍ ജോണ്‍സനെ ഒന്നാം സ്ഥാനത്ത് നിന്നും മാറ്റിയാണ് ക്രിസ്റ്റിയാനോയുടെ മുന്നേറ്റം. 2019ല്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ക്രിസ്റ്റ്യാനോ ഡ്വെയ്ന്‍ ജോണ്‍സനേയും കയ്‌ലി ജെന്നറേയും മറികടന്നാണ് ഒന്നാം സ്ഥാനം പിടിച്ചത്.

യുവന്റ്‌സുമായുള്ള കരാറില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ തുക ക്രിസ്റ്റ്യാനോയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്നു.300 മില്യണിന് മുകളിലാണ് ക്രിസ്റ്റിയാനോയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും എടുക്കുമ്ബോള്‍ 550 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ക്രിസ്റ്റിയാനോയ്ക്കുള്ളത്.

250 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ആണ് ഡ്വെയ്ന്‍ ജോണ്‍സനുള്ളത്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്നത് 1.52 മില്യണ്‍ ഡോളര്‍. മൂന്നാം സ്ഥാനത്തുള്ള പോപ്പ് ആര്‍ട്ടിസ്റ്റ് ഗ്രാന്‍ഡേയ്ക്ക് ഒരു പോസ്റ്റില്‍ നിന്ന് ലഭിക്കുന്നത് 1.51 മില്യണ്‍ ഡോളര്‍.

ഇവിടെ ആദ്യ 10ല്‍ ക്രിസ്റ്റിയാനോയെ കൂടാതെയുള്ള കായിക താരം മെസിയാണ്. 224 മില്യണ്‍ ഫോളോവേഴ്‌സ് ആണ് മെസിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഒരു പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം 1.1 മില്യണ്‍ ഡോളര്‍. ഏഴാം സ്ഥാനത്താണ് മെസി.

16ാം സ്ഥാനത്തുള്ള മെസിയാണ് മറ്റൊരു കായിക താരം. 824,000 ഡോളറാണ് നെയ്മര്‍ക്ക് ഒരു ഇന്‍സ്റ്റാ പോസ്റ്റിലൂടെ ലഭിക്കുന്നത്.