കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡിൻ്റെ മറവിൽ ജൂനിയർ സൂപ്രണ്ടിൻ്റെ ക്വാർട്ടേഴ്സ് കൊള്ള: പ്രതിഷേധവുമായി ജീവനക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് – 19 മായി ബന്ധപ്പെട്ട് ഡൂട്ടി ചെയ്യുന്ന നിരവധി ജീവനക്കാർ സീനിയോരിറ്റി അനുസരിച്ച് ക്വാർട്ടേഴ്സിനായി കാത്തിരിക്കുമ്പോൾ യാതൊരു ഉത്തരവും കൂടാതെ സെക്ഷൻ കൈകാര്യം ചെയ്യുന്ന പ്രിൻസിപ്പാൾ ആഫീസിലെ ഭരണകക്ഷി സംഘടനാ നേതാവായ ജൂനിയർ സൂപ്രണ്ട് തൻ്റെ സംഘടനയില്ലള്ള ജീവനക്കാരെയും ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാവുന്നവരേയും മാത്രം ക്വാർട്ടേഴ്സ് അലോട്ട്മെൻ്റ് നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിപ്പിക്കുന്നു.

കോട്ടയം ജില്ലയ്ക്ക് വെളിയിൽ നിന്നുള്ള നൂറുകണക്കിന് ജീവനക്കാർ ക്വാർട്ടേഴ്സ് അലോട്ട്മെൻ്റിന് കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നടപടികൾ നടക്കുന്നത്. കോവിഡ് കേസുകളില്ലാത്ത കുട്ടികളുടെ ആശുപത്രയിലെ പുതിയതായി വന്ന ജീവനക്കരെയാണ് കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ജി. ടൈപ്പ് ക്വാർട്ടേഴ്സുകളിൽ അനധികൃതമായി താമസിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് കാമ്പസിലെ ഒഴിഞ്ഞുകിടക്കുന്ന നിരവധി ക്വാർട്ടേഴ്സുകളിൽ (ഇ & എഫ് ) അനധികൃതമായി നിരവധി ജീവനക്കാർ താമസിച്ച് വരുന്നു. കൂടാതെ ക്വാർട്ടേഴ് അലോട്ട്മെൻറ് നടത്തിയിട്ടും ജീവനക്കാർ താമസിക്കാതെ കാടുകയറിയും നശിക്കുന്നു. പുനരുദ്ധാരണ പണികൾ നടത്തിയ ക്വാർട്ടേഴ്സുകൾ ജീവനക്കാർക്ക് അനുവദിക്കാതെ നശിച്ചുപോകുന്ന അവസ്ഥയും നിലനിൽക്കുന്നു.

നിരവധി തവണ മെഡിക്കൽ കോളേജ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ ഈ വിഷയത്തിൻമേൽ കോളേജ് അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു.