ജലശുദ്ധീകരണ ഉപകരണങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കണം;വാട്ടേഴ്‌സ് കേരള കോട്ടയം ജില്ലാ സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു;ജില്ലാ ഭാരവാഹികളായി മാത്യു മൈക്കിൾ (പ്രസിഡന്റ്‌ ),ലിസൻ മാത്യു ( ജനറൽ സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു

Spread the love

കോട്ടയം : ജലശുദ്ധീകരണ ഉപകരണങ്ങൾക്ക് ജിഎസ്ടി നികുതി ഒഴിവാക്കണമെന്ന് വാട്ടേഴ്‌സ് കേരള ജില്ലാ സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

video
play-sharp-fill

കേരളത്തിലെ ഗവണ്മെന്റ് പ്രൊജക്റ്റ്‌കൾ അന്യ സംസ്ഥാന കമ്പനികളാണ് ചെയ്യുന്നതെന്നും, കേരളത്തിലെ കമ്പനികൾക്ക് അവസരം ലഭ്യമാക്കണമെന്നും, വാട്ടർ ട്രീറ്റ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ക്ഷേമ പെൻഷൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സോജി കരകത്തിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ രാജീവ്‌ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷർ റാഹിദ് അഴിക്കോട്, ജില്ലാ ഭാരവാഹികളായ മീനു സണ്ണി, സുബിൻ ജോസ്, ലിസ്സൺ മാത്യു, സാലുവൻ ടി എം, സുനിൽ കുമാർ എ ജി, മാത്യു മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ടേഴ്‌സ് കേരള ജില്ലാ ഭാരവാഹികളായി മാത്യു മൈക്കിൾ (പ്രസിഡന്റ്‌ ), സാലുവൻ ടി എം, മോഹൻകുമാർ ( വൈസ് പ്രസിഡണ്ട്മാർ ), ലിസൻ മാത്യു ( ജനറൽ സെക്രട്ടറി ), മാത്യു പ്രകാശം, ഷൈജുമോൻ എം എസ് ( ജോയിൻ സെക്രട്ടറിമാർ), സുനിൽകുമാർ ( ട്രഷറർ ), സംസ്ഥാന കമ്മിറ്റിയിലേക്ക് സുബിൻ ജോസ്, രാജീവ് നെല്ലിക്കുന്നേൽ, മീനു ജോസ് എന്നിവരെ തിരഞ്ഞെടുത്തു.