കോട്ടയത്ത് 56കാരനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം തോക്ക്: സ്വയം വെടിവച്ച്‌ മരിച്ചതാണെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം

Spread the love

കോട്ടയം: ഈരാറ്റുപേട്ട, പൂഞ്ഞാറില്‍ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് തടവിനാലില്‍ വീട്ടില്‍ ലോറൻസ് (56) ആണ് മരിച്ചത്.

video
play-sharp-fill

മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം ഈരാറ്റുപേട്ട പോലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഇയാള്‍ സ്വയം വെടിവച്ച്‌ മരിച്ചതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group