ശബരിമല മണ്ഡല മകരവിളക്ക് സീസൺ;പാലാ സബ് ഡിവിഷനിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു; അപേക്ഷകർ പാലാ ഡി.വൈ.എസ്.പി ഓഫീസുമായി ബന്ധപ്പെടുക

Spread the love

കോട്ടയം: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് 2025 -2026 സീസണിലേയ്ക്ക് പാലാ സെക്ടറിലേക്ക്( പാലാ പോലീസ് സബ് ഡിവിഷൻ പരിധിക്കുള്ളിൽ ) നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എസ്.പി.ഒ (സ്പെഷ്യൽ പോലീസ് ഓഫീസർ ) മാരുടെ അപേക്ഷകൾ ക്ഷണിച്ചു.

video
play-sharp-fill

താല്പര്യമുള്ളവർ 25-10-2025 ന് മുൻപായി പാലാ ഡിവൈ.എസ്.പി ഓഫീസിൽ നിശ്ചിത അപേക്ഷാഫോമിൽ അപേക്ഷ നൽകേണ്ടതാണ്.എൻ.സി.സി, എസ്.പി.സി, എക്സ് മിലിറ്ററി ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

എസ്.പി.ഒ മാരായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും അപേക്ഷയിൽ മുൻഗണന ലഭിക്കുന്നതാണ്.
25 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രധാനമായും ട്രാഫിക് ഡ്യൂട്ടികളാണ് എസ്.പി.ഒ മാർക്ക് നിശ്ചയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group