മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു;പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്

Spread the love

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ്(97) അന്തരിച്ചു. വയസായിരുന്നു. ഇന്ന് വൈകിട്ട് 4.30ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്. മാധ്യമപ്രവര്‍ത്തകൻ, സാഹിത്യക്കാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1950ൽ ബോംബെയിലെ ഫ്രീ പ്രസ് ജേര്‍ണലിലാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. ഇൻറര്‍നാഷണൽ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യു എന്നിവയിൽ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു

നിര്‍ഭയ പത്രപ്രവര്‍ത്തനം എന്ന പദസഞ്ചയത്തിന് ഒരു കാല്‍പ്പനിക സ്പര്‍ശമാണ് കൂടുതല്‍. ചര്‍ച്ചകളിലും ലേഖനങ്ങളിലും കനം കൂടുകയും പ്രായോഗിക തലത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന ധീരമായ ഒരു പ്രയോഗം മാത്രമാവുന്നു പലപ്പോഴും അത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ, തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ് ധീരനും നിര്‍ഭയനുമായിരുന്നു. നിര്‍ഭയ പത്രപ്രവര്‍ത്തനം എന്ന പ്രയോഗത്തിലെ കാല്‍പ്പനികതയെ തൊഴിച്ചെറിഞ്ഞ്, ധീരതയോടെ സ്വന്തം അഭിപ്രായം അധികാരകേന്ദ്രങ്ങള്‍ക്ക് അഭിമുഖമായി നിന്ന് ഏഴു പതിറ്റാണ്ടിലേറെ പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍ ഇനി ചരിത്രത്തിന്‍റെ ഭാഗമാണ്.