ഗാന്ധി ജയന്തി ദിനത്തിൽ അമയന്നൂർ മഹാത്മാഗാന്ധി കോളനിയിൽ ലീഗൽ സർവ്വീസസ് അതോറിറ്റി ലഹരി ബോധവൽക്കരണ ക്ലാസ്സും നിയമ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

Spread the love

അയർക്കുന്നം : അമയന്നൂർ മഹാത്മാഗാന്ധി കോളനിയിൽ ലീഗൽ സർവ്വീസസ് അതോറിറ്റി ലഹരി ബോധവൽക്കരണ ക്ലാസ്സും നിയമ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

video
play-sharp-fill

ബോധവൽക്കരണ ക്ലാസ് മുൻ എക്സൈസ് ഉദ്യോഗസ്ഥനും പാരാലീഗൽ വാളണ്ടിയറുമായ കെ.ജി സതീഷ് നൽകി. ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനങ്ങളെക്കുച്ച് പാരാലീഗൽ വാളണ്ടിയർ ഫൈസൽ പി.എസ് ക്ലാസ് എടുത്തു.

കുട്ടികൾക്കായി ആഘോഷ പരിപാടികളും , ഗാന്ധി ജീവിത രീതികൾ മാതൃകയാക്കുന്ന പഠന ക്ലാസ്സും പരിപാടിക്ക് മാറ്റ് കൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരാലീഗൽ വാളണ്ടിയർമാരായ സി.കെ ഷിബു, ബിന്ദു ജിനു, സുജാത സുധാകരൻ, സതി പൊന്നപ്പൻ, ജെറോം, ജയ്നമ്മ , അഞ്ജലി, മിനി, ബിജു പോൾ,സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.