
കോട്ടയം: പ്രശസ്ത സംഗീതജ്ഞനും 100 രാഗങ്ങളിൽ 100 കീർത്തനങ്ങൾ പാടി ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ സുഭാഷ് ശിവന്റെ സംഗീത കച്ചേരിക്ക് പക്കമേളം ഒരുക്കി മക്കളായ ശ്രീഹരി സുഭാഷും ശ്രീദേവ് സുഭാഷും അരങ്ങേറ്റം നടത്തി.
ശ്രീഹരി വായിലിനിൽ ഈരയിൽ ജി.ശശികുമാറിന്റെയും ശ്രീദേവ് മൃദംഗത്തിൽ ഇത്തിത്താനം ജെ.എസ് ജയചന്ദ്രന്റെയും ശിഷ്യരാണ്.
പഞ്ചശ്രീ കലാപീഠത്തിന്റെ 31 ാം വാർഷികത്തോടനുബന്ധിച്ച് ഈരയിൽ കൂട്ടുമ്മേൽ ദേവീക്ഷേത്രം നവരാത്രി കലാമണ്ഡപത്തിൽ വച്ചായിരുന്നു അരങ്ങേറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group