കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി തടവിലാക്കി; ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയ്ക്കെതിരായാണ് നടപടി

Spread the love

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.

ഈരാറ്റുപേട്ട തെക്കേക്കര കരയിൽ മന്തക്കുന്ന് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീം(28) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐപിഎസിൻ്റെ റിപ്പോർട്ട് പ്രകാരം കാപ്പാ ചുമത്തി കരുതൽ തടങ്കലിലടച്ചത്.

നിരന്തരമായി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കിയിരുന്നതാണ്. എന്നാൽ തുടർന്നും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതിയെ കരുതൽ തടങ്കലിലടക്കുവാൻ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. നിലവിൽ പാല സബ് ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതിയെ വിയ്യൂരിലേക്ക് മാറ്റും.