play-sharp-fill
സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനവുമായി ടോട്ടം റിസോഴ്സ് സെന്റർ : പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേക പരിശീലനം

സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനവുമായി ടോട്ടം റിസോഴ്സ് സെന്റർ : പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേക പരിശീലനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ടോട്ടം റിസോഴ്സ് സെന്റര്‍ നല്‍കുന്ന   സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് ‘സ്റ്റെപ്പ്'(സ്റ്റുഡന്റ് ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് എംപവേര്‍മെന്റ് പ്രോഗ്രാം)മെയ് ഏഴ് മുതല്‍.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാല, എട്ട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പൊതു പരീക്ഷയായ സി.യു.സി.ഇ.ടി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ഐ.ജി.എന്‍.ടി.യു, സുസന്തി പ്രോഗ്രാം എന്നിവിടങ്ങളില്‍ ഉള്ള ഇന്റഗ്രെറ്റഡ് പി.ജി കോഴ്സുകള്‍, ബി.എ, ബി.എസ്.സി കോഴ്സുകള്‍, ബാചലര്‍ ഓഫ് ഡിസൈന്‍, ബാചലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി തുടങ്ങിയ കോഴ്സുകളിലേക്കായാണ് പരിശീലനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രം, സാമൂഹ്യശാസ്ത്രം കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വെവ്വേറെയാണ് പരിശീലനം.

പ്ലസ് ടു സിലബസിന് പുറമെ ക്വാണ്ടിറ്റേറ്റിവ് അപറ്റിട്യൂഡ്, ലോജിക്കല്‍ റീസണിങ്, ഇംഗ്ലീഷ് ഗ്രാമര്‍, കോമ്പ്രിഹെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളിലും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.

വിദ്യാര്‍ത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, എവിടെ പഠിക്കണം, എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കും.

ആന്‍ഡ്രോയ്ഡ് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഡിസ്‌കോര്‍ഡ് ആപ്പ് ഉപയോഗിച്ചാണ്  ക്ലാസുകള്‍ നടത്തുക.

കേന്ദ്ര സര്‍വകലാശാലകളില്‍ പ്രാതിനിധ്യം കുറവുള്ള പട്ടികജാതി,പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലന പരിപാടി നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.  അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തമ്പ് എന്ന സംഘടയും സ്റ്റെപ് പ്രോഗ്രാമുമായി സഹകരിക്കുന്നുണ്ട്.

മെയ് ഏഴ് മുതല്‍ വൈകീട്ട് 7 മുതല്‍ രാത്രി 10 മണി വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ക്ലാസുകള്‍ ഓരോ ദിവസവും ഉണ്ടാവും. മെയ് മാസത്തിലെ 65 മണിക്കൂറുള്ള ആദ്യ ഘട്ടത്തിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജൂണ്‍ മാസത്തില്‍ തുടര്‍പരിശീലനം നടത്തും.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 6235612577 എന്ന നമ്പറിലേക്ക് നേരിട്ട് വിളിച്ചോ അല്ലെങ്കില്‍  പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നീ വിഷയങ്ങള്‍ എസ്.എം.എസ്  അയച്ചോ മെയ് 7നു വൈകുന്നേരം 5 മണിക്ക് മുന്‍പായി വിദ്യാര്‍ത്ഥികള്‍ക്ക് രെജിസ്റ്റര്‍ ചെയ്യാം. https://forms.gle/sGpby1dmXesTB4Q86എന്ന ലിങ്കിലൂടെയും രജിസ്റ്റര്‍ ചെയ്യാം.