അതിശക്തമായ മഴ; തിരുവാർപ്പ് ഇല്ലിക്കലിൽ വെള്ളക്കെട്ട് രൂക്ഷം; വ്യാപര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ച് കയറി ; സാധനങ്ങൾ നശിക്കുന്നത് വ്യാപരികളെ ദുരിതത്തിലാക്കുന്നു ; കോട്ടയം പഴയ സെമിനാരി റോഡ് പൂർണ്ണമായും വെള്ളത്തിനടിയിൽ

Spread the love

സ്വന്തം ലേഖകൻ  

കോട്ടയം: അതിശക്തമായ മഴയിൽ തിരുവാർപ്പ് ഇല്ലിക്കലിൽ വെള്ളക്കെട്ട് രൂക്ഷം. തോട്ടിൽ നിന്നും ആറ്റിൽ നിന്നുമുള്ള വെള്ളം റോഡിലേക്കും അടുത്തുള്ള കടകളിലേക്കും വെള്ളം കയറിയ അവസ്ഥയിലാണ് നിലവിൽ.

വ്യാപാരികൾ ആകെ ദുരിതം അനുഭവിക്കുകയാണ്. കടകളിലേക്ക് ആൾക്കാരുടെ വരവ് കുറഞ്ഞതോടെ നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികൾ മറ്റ് സാധനങ്ങൾ എല്ലാം നശിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുചക്ര വാഹനങ്ങൾ പലതും ആൾക്കാർ തള്ളിയാണ് കൊണ്ടുപോകുന്നത്. വെള്ളത്തിലൂടെ വണ്ടി കൊണ്ടുപോയി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.

ഇല്ലിക്കൽ, തിരുവാർപ്പ്, കാഞ്ഞിരം, താഴത്തങ്ങാടി, അറുപറ, കുമ്മനം, എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും ഇപ്പോൾ വെള്ളത്തിലായിരിക്കുകയാണ്. വെള്ളത്തിന്റെ വരവ് ഇനിയും കൂടുകയാണെങ്കിൽ ഇതുവഴി നിലവിലുള്ള ബസ് സർവീസും ഉണ്ടാവില്ല.

അതേസമയം കോട്ടയം പഴയ സെമിനാരി റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. പഴയ സെമിനാരിൽ നിന്നും വൈദികനേയും ഭാര്യയേയും വള്ളത്തിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.