കോട്ടയത്ത് പാടശേഖരത്ത് വീണ്ടും മടവീഴ്ച:കരീമഠം വേഴപ്പറമ്പ് പടശേഖരത്തിൽ മടവീണ് കൃഷിക്ക് ഒരുക്കിയ നിലം വെള്ളത്തിലായി: സമീപത്തെ വീടുകളിലേക്കും വെള്ളമെത്തുന്നു.

Spread the love

കോട്ടയം: അയ്മനം പഞ്ചായത്തിൽ പാടശേഖരത്തിൽ വീണ്ടും മടവീഴ്ച. കരീമഠം വേഴപ്പറമ്പ് പടശേഖരത്തിലെ കൊല്ലത്തുകരി മോട്ടർ തറ മടയാണ് വീണത്.

അടുത്ത കൃഷിയുടെ ഒരുക്കത്തിന് ഇടയിലാണ് മടവീഴ്ച. സമീപത്തുള്ള ഉണ്ണിപാടം, കരിമഠം സ്കൂൾ, ആയുർവേദ ആശുപത്രി,ഗുരു മന്ദിരം ഉൾപ്പെടെ പുറംബണ്ടിൽ ഉള്ള

വീടുകളിലും വെള്ളം കയറിയേക്കും. വെള്ളം കുതിച്ചൊഴുകുകയാണ്. സമീപ വാസികൾ എല്ലാവരും ആശങ്കയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനത്ത് വിരിപ്പു കൃഷിക്കായി ഒരുക്കിയ പാടശേഖരത്തിൽ മട വീണ്
252 ഏക്കർ നിലം വെള്ളത്തിലായതിന് പിന്നാലെയാണ് വീണ്ടും മടവീഴ്ച
ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലുൾപ്പെടുന്ന പരിപ്പ്, മങ്ങാട്ടുകുഴി പുത്തങ്കരി തുമ്പേക്കണ്ടം പാടശേഖരത്തിലാണ് നേരത്തേ മടവീഴ്ച്ചയുണ്ടായത്.

252 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വിരിപ്പുകൃഷിക്കുള്ള തയ്യാറെടുപ്പു നടക്കുന്നതിനിടയിലാണ് മട വീഴ്ചയുണ്ടായത്.

കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിനെ തുടർന്നാണ് മട വീണത്.

മോട്ടോർ പുരക്ക് അടക്കം വലിയ കേടുപാടുകൾ സംഭവിച്ചു.