
എറണാകുളം റൂട്ടിൽ ഹൈക്കോടതി വിധിയ്ക്ക് പുല്ല് വില നൽകി പട്ടാപ്പകൽ ടാറിംങ്ങ്: ഏറ്റുമാനൂർ പട്ടിത്താനം മുതൽ വൻ ഗതാഗതക്കുരുക്ക്
സ്വന്തം ലേഖകൻ
കോട്ടയം: തിരക്കേറിയ എറണാകുളം റൂട്ടിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാക്കി പട്ടാപ്പകൽ ടാറിംങ്ങ്. ഏറ്റുമാനൂർ പട്ടിത്താനം റൂട്ടിലാണ് പട്ടാപ്പകൽ യന്ത്രം ഉപയോഗിച്ച് ടാർ ചെയ്യുന്നത്. മുന്നറിയിപ്പ് ഒന്നും കൂടാതെ , ഗതാഗതം വഴി തിരിച്ച് വിടാതെ ടാറിംങ്ങ് ചെയ്തതോടെ ഗതാഗതക്കുരുക്കും അതിരൂക്ഷമായി. പട്ടിത്താനത്ത് നിന്നും ടാറിങ്ങ് ആരംഭിച്ചതോടെ , എം.സി റോഡിലേയ്ക്കും ഗതാഗതക്കുരുക്ക് ആരംഭിച്ചിട്ടുണ്ട്.
എറണാകുളം റൂട്ടിൽ പട്ടിത്താനം മുതലാണ് രാവിലെ ടാറിങ്ങ് ആരംഭിച്ചത്. ടാറിംങ്ങ് ഒരു ഭാഗത്ത് ചെയ്യുമ്പോൾ ആ ഭാഗത്തെ ഗതാഗതം പൂർണമായി നിരോധിക്കും. ഒരു വശത്ത് വാഹനങ്ങൾ നിർത്തിയ ശേഷം വൺവേ ഗതാഗതമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം റൂട്ടിൽ കടുത്തുരുത്തി വരെ ഇന്ന് പകൽ ടാർ ചെയ്യുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൻ്റെ നീക്കം. ഇത്തരത്തിൽ ടാർ ചെയ്യുമ്പോൾ രാത്രിയിൽ മാത്രമേ ടാർ ചെയ്യാവു എന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് നിലവിലിരിക്കെയാണ് ഇപ്പോൾ ഏറ്റവും തിരക്കേറിയ എറണാകുളം റൂട്ടിൽ തന്നെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ടാറിങ്ങ് നടത്തുന്നത്.
ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ ഗതാഗത തടസം ഉണ്ടാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വഴി തിരിച്ച് വിടുകയോ , ടാറിങ്ങ് രാത്രിയിലാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.