video
play-sharp-fill
അധോലോക സർക്കാർ രാജി വയ്ക്കണം: കോട്ടയത്ത് യൂത്ത് കോൺഗ്രസ് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി; പൊലീസിന്റെ ലാത്തിയടിയിൽ ചാണ്ടി ഉമ്മനും ടോം കോരയ്ക്കും പരിക്ക്: വീഡിയോ ഇവിടെ കാണാം

അധോലോക സർക്കാർ രാജി വയ്ക്കണം: കോട്ടയത്ത് യൂത്ത് കോൺഗ്രസ് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി; പൊലീസിന്റെ ലാത്തിയടിയിൽ ചാണ്ടി ഉമ്മനും ടോം കോരയ്ക്കും പരിക്ക്: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ അടക്കം ആരോപണ വിധേയനായ പിണറായി വിജയൻ സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയ ജില്ലാ പൊലീസ് മേധാവി ഓഫിസ് മാർച്ചിനു നേരെ പൊലീസിന്റെ ലാത്തിയടി. ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ, സംസ്ഥാന സെക്രട്ടറി അഡ്വ. ടോം കോര അഞ്ചേരിൽ എന്നിവർക്കു പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. പ്രകടനം കളക്ട്രേറ്റിന് സമീപത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ കളക്ടറേറ്റിൽ കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്നു പ്രവർത്തകർ കെ.കെ റോഡിൽ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം കെ.കെ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കു ലാത്തി അടിയിൽ പരിക്കേറ്റത്. തുടർന്നു, പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പരിക്കേറ്റ രണ്ടു നേതാക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാണ്ടി ഉമ്മന്റെ കയ്ക്കും, ടോം കോരയുടെ തലയിലുമാണ് പരിക്കുള്ളത്.

കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ അഡ്വ.പി.എ സലിം, നാട്ടകം സുരേഷ്, ചാണ്ടി ഉമ്മൻ, സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, ടോം കോര അഞ്ചേരി, സിജോ ജോസഫ്,സുബിൻ മാത്യു, റോബി ഊടുപുഴയിൽ, നായിഫ് ഫൈസി, റിജു ഇബ്രാഹിം, രാഹുൽ മറിയപ്പള്ളി, തോമസ്‌കുട്ടി മുക്കാലാ, ജെനിൻ ഫിലിപ്പ്, ,നിബു ഷൌക്കത്ത്, ജെയ്‌സൺ പെരുവേലി, ഫെമി മാത്യു, തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.