കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സമര സാക്ഷ്യം

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സമര സാക്ഷ്യം

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലയിലെ ഓഫീസുകളിലെമ്പാടും ജീവനക്കാരും അധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ‘സമര സാക്ഷ്യം’ പരിപാടി സംഘടിപ്പിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രക്ഷോഭം കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെ കനത്ത താക്കീതായി മാറി.

കോവിഡ് പാക്കേജിൻ്റെ മറവിൽ പൊതുമേഖലയെ വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, മഹാമാരിയെ പ്രതിരോധിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക എന്നീ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭത്തിൽ ഉയർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കളക്ട്രേറ്റിൽ നടന്ന ‘സമര സാക്ഷ്യം’ പ്രക്ഷോഭം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ. എസ്.നായർ,എഫ്.എസ്.ഇ.റ്റി.ഒ.ജില്ലാ സെക്രട്ടറി ഉദയൻ വികെ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് കുമാർ, എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻറ് കെ.ആർ.അനിൽകുമാർ, റ്റി.എസ് ഉണ്ണി (എൻ.ജി.ഒ.യൂണിയൻ) എന്നിവർ പങ്കെടുത്തു.

കോട്ടയം മെഡിക്കൽ കോളേജിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.എൻ.കൃഷ്ണൻ നായർ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു.

കോട്ടയം ടൗണിൽ സാബു ഐസക്, ജെ.പ്രസാദ് (കെ.എസ്.ടി.എ), എൻ.പി.പ്രമോദ് കുമാർ, ടി.ഷാജി, വി.പി.രജനി, സിയാദ് ഇ.എസ് (എൻ.ജി.ഒ.യൂണിയൻ), ഷാജിമോൻ ജോർജ് (കെ ജി.ഒ.എ ), ഏറ്റുമാനൂരിൽ ജി.സോമരാജൻ, (എൻ.ജി.ഒ.യൂണിയൻ),
വൈക്കത്ത് എം.എൻ.അനിൽകുമാർ, വി.കെ.വിപിനൻ, കെ.ജി അഭിലാഷ് (എൻ.ജി.ഒ.യൂണിയൻ), റ്റി.സുവർണ്ണൻ (കെ.എസ്.ടി.എ),
പാലായിൽ ജെ.അശോക് കുമാർ, വി.വി.വിമൽ കുമാർ (എൻ.ജി.ഒ.യൂണിയൻ), കാഞ്ഞിരപ്പള്ളിയിൽ സന്തോഷ്.കെ.കുമാർ, സാബു.വി, എസ്.അനൂപ് (എൻ.ജി.ഒ.യൂണിയൻ), ചങ്ങനാശ്ശേരിയിൽ രാജീവ്, എം.ജി.വിനോദ് കുമാർ (കെ.ജി.ഒ.എ ), വിജു (കെ.എം.സി.എസ്.യു), ജോയൽ.റ്റി തെക്കേടം (എൻ.ജി.ഒ.യൂണിയൻ), പാമ്പാടിയിൽ വി.സി.അജിത്കുമാർ, സജിമോൻ തോമസ് (എൻ.ജി.ഒ.യൂണിയൻ) എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

എം.ജി.യൂണിവേഴ്സിറ്റിയിൽ നടന്ന പ്രക്ഷോഭത്തിന് ബാബുരാജ് എ.വാര്യർ (എഫ്.എസ്.ഇ.റ്റി.ഒ. സംസ്ഥാന കമ്മിറ്റിയംഗം), വി.പി മജീദ് (ജനറൽ സെക്രട്ടറി എം.ജി.യു.ഇ.എ), ജെ.ലേഖ (പ്രസിഡൻറ്,എം.ജി.യു.ഇ.എ), കെ.പി.ശ്രീനി, രാജേഷ് കുമാർ പി.റ്റി (എം.ജി.യു.ഇ.എ) എന്നിവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
കോട്ടയം മുനിസിപ്പാലിറ്റിയിൽ സംഘടിപ്പിച്ച പ്രക്ഷോഭം എം.ആർ.സാനു (കെ.എം.സി.എസ്.യു) ഉദ്ഘാടനം ചെയ്തു.

ജില്ലയിലെമ്പാടും അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചു.