play-sharp-fill
67500 രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ: പിടിയിലായത് എട്ടു പ്രതികൾ

67500 രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ: പിടിയിലായത് എട്ടു പ്രതികൾ

സ്വന്തം ലേഖകൻ

ചെർപ്പുളശ്ശേരി : കവുങ്ങിൻ തോട്ടത്തിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന എട്ട് അംഗ സംഘത്തെ ഡാൻസാഫ് സ്ക്വാഡും , ചെർപ്പുളശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.
ചീട്ടുകളി സംഘത്തിൽ നിന്നും അറുപത്തി ഏഴായിരത്തി അഞ്ഞൂറ് രൂപ [67,500 ] പൊലീസ് പിടിച്ചെടുത്തു.

പ്രതികൾക്കെതിരെ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. മലപ്പുറം, മണ്ണാർക്കാട്, ഒറ്റപ്പാലം, പെരിന്തൽമണ്ണ സ്വദേശി സ്വദേശികളാണ് പ്രതികൾ. സൈനുദ്ദീൻ പനമണ്ണ (50), അബ്ദുൾ റഹിമാൻ മലപ്പുറം (45) , മോഹൻദാസ് കടമ്പഴിപ്പുറം (38), ഖലീൽ തച്ചമ്പാറ ( 32), റിയാസ് കരുവാരക്കുണ്ട് (45), മുഹമ്മദ് കാഞ്ഞിരപ്പുഴ (58), ജയൻ ഒറ്റപ്പാലം (49), മനാഫ് മേലാറ്റൂർ (37) എന്നിവരാണ് പിടിയിലായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലങ്ങളായി ആറ്റാശ്ശേരി മേഖലയിൽ ചീട്ടുകളി നടത്തിവരുന്ന കുട്ടൻ എന്നയാൾ ഓടി രക്ഷപ്പെട്ടു. കുട്ടനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് ചെർപ്പുളശ്ശേരി എസ്.ഐ ബാബുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനു ജോസഫ്, സിവിൽ പൊലീസ് ഓഫിസർ രാജീവ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആർ. രാജീദ് , കെ. ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.