ഐതിഹ്യമാലയും കൊട്ടാരത്തില്‍ ശങ്കുണ്ണിയും ; 87-ാം ചരമദിനാചരണവും ചരിത്രം പരിചയപ്പെടലും നടത്തി

Spread the love

സ്വന്തം ലേഖകൻ

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 87-ാം ചരമദിനാചരണവും ഐതീഹ്യമാലയുടെ ചരിത്രം പരിചയപ്പെടലും, കെ എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ നടന്നു.

കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി.ശശിധരശർമ്മ മുഖ്യ പ്രഭാഷണം നടത്തി.ലൈബ്രറി സെക്രട്ടറി ശ്യാംകുമാർകെ എസ്., കോട്ടയം കവിയരങ്ങ് കോർഡിനേറ്റർ ബേബി പാറക്കടവൻ, പു.ക.സ കോട്ടയം ഏരിയ പ്രസിഡൻ്റ് ആർ .അർജ്ജുനൻ പിള്ള, അഡ്വ. പോൾ.വി ജെ, അനന്ദു രാജ്, സാലു പാളക്കട, ബാബു . കെ, എന്നിവർ പ്രതികരണങ്ങൾ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രസ്റ്റ് സെക്രട്ടറി ഐതീഹ്യമാല യുടെ പുതിയ പതിപ്പ് ലൈബ്രറിക്ക് കൈമാറി. ലൈബ്രറി കമ്മറ്റിയംഗം ജോൺ.പി അദ്ധ്യക്ഷനായ യോഗത്തിൽ കമ്മറ്റിയംഗം ലിതിൻ തമ്പി സ്വാഗതവും, സജീവ് കെ സി നന്ദിയും പറഞ്ഞു.