‘ഒതുക്കിയതില്‍ കെ എൻ ബാലഗോപാലിനും പങ്ക്, സൈബര്‍ വേട്ടയ്ക്ക് പിന്നില്‍ മന്ത്രി’: ഗുരുതര ആരോപണവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി

Spread the love

കൊട്ടാരക്കര: മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി.

video
play-sharp-fill

കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നും ഒതുക്കിയതില്‍ കെ എൻ ബാലഗോപാലിനും പങ്കുണ്ടെന്നും അയിഷ പോറ്റി.

വാർത്താസമ്മേളവനത്തിലായിരുന്നു അയിഷ പോറ്റിയുടെ ഗുരുതര ആരോപണം. പലവട്ടം ബാലഗോപാലിനോടും പരാതി പറഞ്ഞു. പൊതുമണ്ഡലത്തില്‍ അയിഷ വേണ്ടെന്ന് തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ട് പിടിക്കാൻ മാത്രം സിപിഎമ്മിന് തന്നെ വേണമെന്നും അയിഷ പോറ്റി പറഞ്ഞു. സൈബർ വേട്ടയ്ക്ക് പിന്നില്‍ മന്ത്രിയാണെന്നും മന്ത്രിയുടെ പിന്തുണയോടെ തേജോവധം ചെയ്യുന്നുവെന്നും അയിഷ ആരോപിച്ചു.

സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുകയാണ്. ഇതെല്ലാം ബാലഗോപാലിന്റെ പൂർണ അറിവോടെയാണ്. ജനങ്ങള്‍ തനിക്കൊപ്പമെന്ന് അവർ ഭയപ്പെടുന്നുവെന്നും അയിഷ പോറ്റി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.