play-sharp-fill
സ്‌കൂൾ കുട്ടികളുടെ വിനോദയാത്രക്കിടെ ഓടുന്ന ബസിൽ നിന്നിറങ്ങി ബസിനൊപ്പം നടന്ന് ഡ്രൈവർ ; ബസും ഡ്രൈവറും കസ്റ്റഡിയിൽ

സ്‌കൂൾ കുട്ടികളുടെ വിനോദയാത്രക്കിടെ ഓടുന്ന ബസിൽ നിന്നിറങ്ങി ബസിനൊപ്പം നടന്ന് ഡ്രൈവർ ; ബസും ഡ്രൈവറും കസ്റ്റഡിയിൽ

 

സ്വന്തം ലേഖിക

കൊല്ലം: കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ ഹയർസെക്കൻഡറി സ്‌കൂളിൽ ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്ത് കുളക്കട സ്വദേശി രഞ്ജുവാണ് അറസ്റ്റിലായത്.


ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച ബസും ഡ്രൈവറുടെ ലൈസൻസും പിടിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചലിലെ സ്‌കൂളിലും സമാന സംഭവം അരങ്ങേറിയിരുന്നു. ഇവിടെ അഭ്യാസപ്രകടനം നടത്തിയ ബസിൻറെ പെർമിറ്റ് റദ്ദാക്കുമെന്നാണ് വിവരം. അഞ്ചൽ സ്‌കൂളിലെ സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് പുനലൂർ ജോയിൻറ് ആർ.ടി.ഒ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ടിട്ടും അധ്യാപകരും അനധ്യാപകരും തടയാൻ ശ്രമിച്ചില്ലെന്നും ജോയിൻറ് ആർ.ടി.ഒ പറഞ്ഞു.

അതേസമയം, അഞ്ചൽ സ്‌കൂളിൽനിന്ന് വിനോദയാത്രക്ക് പോയ ബസിൻറെ ഡ്രൈവർ തമിഴ്‌നാട്ടിൽവെച്ചും അഭ്യാസ പ്രകടനം നടത്തി. ഓടിക്കൊണ്ടിരിക്കുന്ന ബസിൽനിന്ന് ഡ്രൈവർ ചാടിയിറങ്ങി മുന്നോട്ട് നടക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

വിനോദ യാത്രക്ക് പോകാനായി വാടകക്കെടുത്ത ടൂറിസ്റ്റ് ബസുകളാണ് രണ്ട് സ്‌കൂളുകളിലെയും മൈതാനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയത്. വിദ്യാർഥികളെ മൈതാനത്തിന് നടുവിൽ നിർത്തിയായിരുന്നു ബസ് ഡ്രൈവറുടെ അപകടകരമാം വിധത്തിലെ അഭ്യാസം. കൂടാതെ, കാറിലും ബൈക്കിലുമായി വിദ്യാർഥികളും അഭ്യാസപ്രകടനം നടത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമെങ്കിലും ഇതിൻറെ ദൃശ്യങ്ങൾ പുറത്തായി വാർത്തയായതോടെ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ആദ്യം ബസ് ഉടമയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. അഭ്യാസ പ്രകടനം നടത്തിയ കാറിൻറെ ഉടമയേയും കസ്റ്റഡിയിലെടുത്തു.