കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ഇടിച്ച കാറിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തു; ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് കൃ​ഷ്ണ​ൻ, ഭാ​ര്യ അ​ഞ്ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മൂ​ന്നു വ​യ​സു​ള്ള കു​ഞ്ഞി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.എതിർദിശയിൽ നിന്ന് വന്ന കാറിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അ​ടൂ​ർ ചൂ​ര​ക്കോ​ട് സ്വ​ദേ​ശി അ​ര​വി​ന്ദാ​ണ് എ​തി​ർ ദി​ശ​യി​ൽ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​യാ​ളെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ദ​മ്പ​തി​ക​ൾ എ​റ​ണാ​കു​ള​ത്ത് ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കാ​റി​ൻറെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും എ​ത്തി കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

കൂട്ടിയിടിച്ച ഇന്നോവ കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂർ ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.