കൊട്ടാരക്കരയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം ; അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്

Spread the love

കൊല്ലം : കൊട്ടാരക്കരയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്.

video
play-sharp-fill

കൊല്ലം കടയ്ക്കൽ സ്വദേശിയാണ് ഇദ്ദേഹം.കൊട്ടാരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്.

സാബുവാണ് കാർ ഓടിച്ചിരുന്നത്.  എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group