
കൊല്ലം : കൊട്ടാരക്കരയില്‍ യുവാവിനെ സ്റ്റേഷനിലെത്തിച്ച് പൊലീസ് മർദ്ദിച്ചെന്ന പരാതിയില്‍ നടപടി സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കിയതിനെതിരെ യുവാവ് രംഗത്തെത്തി.
ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങിയതിനെതിരെ പള്ളിക്കല്‍ സ്വദേശി ഹരീഷാണ് കൂടുതല്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്.
തന്നെ മർദ്ദിച്ച ദിവസത്തെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹരീഷ് അപേക്ഷ നല്‍കി. തന്നെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഹരീഷ് ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group