കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം; എം.സി റോഡില്‍ ഗതാഗതം തടസപ്പെട്ടു; അഗ്‌നിരക്ഷാസേനയെത്തി ടാങ്കറിനുമേല്‍ വെള്ളമൊഴിച്ച്‌ അപകട സാധ്യത കുറയ്ക്കാൻ ശ്രമം; സമീപവാസികളെ ഒഴിപ്പിച്ചു

Spread the love

കൊട്ടാരക്കര: എം.സി റോഡില്‍ കൊട്ടാരക്കര പനവേലിയില്‍ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം.

അപകടത്തെത്തുടർന്ന് എം.സി റോഡില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടു. സമീപവാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു.

പനവേലി കൈപ്പള്ളിമുക്കില്‍ പുലർച്ചെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ടാങ്കർ വൈദ്യുതി പോസ്റ്റും മരങ്ങളും പരസ്യ ബോർഡുകളും തകർത്തു റോഡരികിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
അഗ്‌നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകള്‍ എത്തി ടാങ്കറിനുമേല്‍ വെള്ളമൊഴിച്ച്‌ അപകട സാധ്യത കുറയ്ക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group