
മലപ്പുറം: കഴിഞ്ഞ ദിവസം രാത്രി മലപ്പുറം കോട്ടയ്ക്കൽ മേഖലയിൽ ഭൂമിക്കടിയിൽനിന്നു വലിയ ശബ്ദത്തോടെയുണ്ടായ പ്രകമ്പനം മഴക്കാലത്തിനു ശേഷം കണ്ടുവരുന്ന സാധാരണ പ്രതിഭാസമെന്നും ഭയം വേണ്ടെന്നും ദുരന്ത നിവാരണ വിഭാഗം.
ആശങ്കയ്ക്കു വകയില്ല. പീച്ചിയിലെ ഭൗമ ശാസ്ത്രപഠന വിഭാഗത്തി ൻ്റെ ഭൂചലന മാപിനിയിൽ ഇതു രേഖപ്പെടുത്തിയിട്ടില്ല. റിക്ടർ സ്കെയിലിൽ മുന്നോ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂചനങ്ങളാണ് ഇതിൽ രേഖപ്പെടുത്തുന്നത്. അതേസമയം, ഇടുക്കിയിലെ കെഎസ്ഇബിയുടെ ഭൂചലന മാപിനിയിൽ നേരിയ തോതിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളലോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു. മഴ കാലത്തിനു ശേഷം മണ്ണിന്റെ അടരുകളിലൂടെ വെള്ളമിറങ്ങിയും മറ്റും പാറക്കെട്ടുകൾക്കുമേൽ സമ്മർദമുണ്ടാകും. ഇതു കാരണം സംഭവിക്കുന്ന പ്രതിഭാസമാണിതെന്നാണ് വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group


