പീഡനത്തിനിരയായ യുവതിയുടെ പരാതി ഇവിടെ എടുക്കില്ലെന്ന് പറഞ്ഞ് അടുത്ത സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു; തിരൂർ സ്റ്റേഷനിൽ നടന്നത് ഗുരുതരമായ കൃത്യവിലോപം; എസ്എച്ച്ഒ ടി.പി ഫർഷാദിന് ഉണ്ടായത് ഗുരുതര വീഴ്ച
സ്വന്തം ലേഖകൻ
കോട്ടക്കല്‍: എന്നെ ഒരാൾ പീഡിപ്പിച്ചുവെന്ന പരാതിയുമായി തിരൂർ സ്റ്റേഷനില്‍ എത്തിയ യുവതിയെ മറ്റൊരു സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടത് വിവാദമായി. തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഓട്ടോറിക്ഷയില്‍ യുവതി പരാതിയുമായി എത്തുന്നത്.
വിവരം പറഞ്ഞെങ്കിലും പരാതി എഴുതിയെടുക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ പൊലീസ് തയാറായില്ല. സംഭവം നടന്നത് കോട്ടക്കലിലാണെന്നും അവിടെ പോയി പരാതി നല്കാനും പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ഇതിനായി സത്യവാങ്മൂലവും കൊടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് വൈകീട്ട് 5.30ഓടെയാണ് ഇതേ ഓട്ടോറിക്ഷയിലാണ് ഇവര്‍ കോട്ടക്കലില്‍ എത്തുന്നത്. ഇരയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തണമെന്നും, ഏത് സ്ഥലത്ത് പീഡനം നടന്നാലും പരാതി ലഭിക്കുന്നിടത്ത് കേസ് എടുക്കണമെന്നും ,കേസ് എടുത്ത് കൃത്യ സ്ഥലത്തുള്ള സ്റ്റേഷനിലേക്ക് റഫർ ചെയ്യണമെന്നുമുള്ള നിർദ്ദേശമാണ് എസ് എച്ച് ഒ ഫർഷാദ് നിരാകരിച്ചത്.
ഇത്തരം കേസുകളിൽ കടുത്ത ജാഗ്രതയുണ്ടായിരിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ തള്ളിയാണ് യുവതിയെ പറഞ്ഞുവിട്ടതെന്നാണ് ആരോപണം.
കോട്ടക്കലില്‍ എത്തിയ യുവതിയുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, എസ് എച്ച്ഒ ടി.പി ഫർഷാദ് സ്ഥിരം പ്രശ്നക്കാരനാണെന്നും കുന്നംകുളം, മണ്ണാർക്കാട് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന സമയത്തും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടായിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.