
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിൽ നഗരസഭ ജീവനക്കാരന് സൂര്യാഘാതമേറ്റു. നഗരസഭ ജീവനക്കാരൻ മുള്ളൻകുഴി സ്വദേശി പി.എം ശേഖറിനാണ് സൂര്യാഘാതമേറ്റത്. നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളിയാണ് ശേഖർ.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചെ എഴു മുതതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ശേഖറിന്റെ ജോലി സമയം.
ചൊവ്വാഴ്ച രാവിലെ തിരുനക്കര ക്ഷേത്ര പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പതിനൊന്ന് മണിയോടെയാണ് ശേഖർ ബേക്കർ ജംഗ്ഷനിൽ എത്തിയത്. ബേക്കർ ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കാലിലും, കയ്യിലും പൊള്ളലേറ്റതായി കണ്ടത്. വെള്ള പാട് രൂപത്തിൽ കണ്ടതോടെ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ആറു വർഷമായി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനാണ് ശേഖർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദയനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുഡിഎഫ് പ്രവർത്തകൻ അരുണിന് പൊ്ള്ളലേറ്റത്. ഇദ്ദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഏറ്റുമാനൂരിൽ നിർമ്മാണ തൊഴിലാളികൾക്ക് സൂര്യാതാഘാതമേറ്റ്. പട്ടിത്താനം സ്വദേശി തങ്കച്ചനും, കുറുമുള്ളൂർ സ്വദേശി സജിയ്ക്കുമാണ് പൊള്ളലേറ്റത്. തങ്കച്ചന് പൊള്ളലേൽക്കുകയും, സജിയുടെ ശരീരത്തിൽ കറുത്ത പാട് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.