play-sharp-fill
അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും….! പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജ്

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും….! പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖിക

തിരുവനന്തപുരം: പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നും വനിത ശിശുവികസന വകുപ്പിന് കൈമാറിയെന്നും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിനന്ദനമറിയിക്കുകയും ചെയ്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും… പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആരോഗ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കൈമാറി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കും.

കുഞ്ഞിന്റെ പരിചരണത്തിനായി കെയര്‍ ഗിവറുടെ സേവനം നേരത്തെ ലഭ്യമാക്കിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്. കുഞ്ഞിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിനന്ദനമറിയിക്കുന്നു.