കോട്ടയം ജില്ലയില്‍ 236 പേര്‍ക്ക് കോവിഡ്:234 പേര്‍ക്കും സമ്പര്‍ക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 236 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5053 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 103 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

411 പേര്‍ രോഗമുക്തരായി. 3293 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79022 പേര്‍ കോവിഡ് ബാധിതരായി. 75531 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15628 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 25

ആര്‍പ്പൂക്കര- 14

മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര- 13

മാഞ്ഞൂര്‍-12

വെള്ളാവൂര്‍, കല്ലറ, ഏറ്റുമാനൂര്‍, നീണ്ടൂര്‍-8

തലയോലപ്പറമ്പ്-7

വാകത്താനം-6

തൃക്കൊടിത്താനം, ചങ്ങനാശേരി, പനച്ചിക്കാട്, മുളക്കുളം-5

പാലാ, കൂരോപ്പട, കാണക്കാരി, വെള്ളൂര്‍, നെടുംകുന്നം, പാമ്പാടി-4

കറുകച്ചാല്‍, മാടപ്പള്ളി, ഈരാറ്റുപേട്ട, ചിറക്കടവ്, തലനാട്, അയര്‍ക്കുന്നം, തിടനാട്, അകലക്കുന്നം, അതിരമ്പുഴ, പൂഞ്ഞാര്‍, ഞീഴൂര്‍, കാഞ്ഞിരപ്പള്ളി, മീനടം-3

കുമരകം, വൈക്കം, എലിക്കുളം, പുതുപ്പള്ളി, വാഴപ്പള്ളി, രാമപുരം,മീനച്ചില്‍-2

കോരുത്തോട്, പാറത്തോട്, മുണ്ടക്കയം, കുറവിലങ്ങാട്, ഭരണങ്ങാനം, പള്ളിക്കത്തോട്, മരങ്ങാട്ടുപിള്ളി, തീക്കോയി, ഉഴവൂര്‍, എരുമേലി, മുത്തോലി, തലയാഴം, വെച്ചൂര്‍, കിടങ്ങൂര്‍, അയ്മനം, കരൂര്‍, തിരുവാര്‍പ്പ് -1