കോറോണയില്ലെങ്കിലും കോട്ടയത്തും ഹോട്ട് സ്‌പോട്ട്: തിരുവാർപ്പ് പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയിൽ; തിരുവാർപ്പ് അടക്കം സംസ്ഥാനത്തെ 88 സ്ഥലങ്ങൾ ഹോട്ട് സ്‌പോട്ട് പട്ടികയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്ത് അടക്കം സംസ്ഥാനത്തെ 88 സ്ഥലങ്ങൾ ഹോട്ട് സ്‌പോട്ട് പട്ടികയിൽപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കൊറോണ വിമുക്ത ജില്ലയായ കോട്ടയത്ത് തിരുവാർപ്പ് മാത്രമാണ് ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കോട്ടയം ജില്ലയിൽ ആദ്യം കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത കാഞ്ഞിരം തിരുവാർപ്പ് പഞ്ചായത്തിലായിരുന്നു. ഇവിടെ സ്ഥിതി ഗതികൾ ഇപ്പോഴും നിയന്ത്രണ വിധേയമാണ്. എങ്കിൽ പോലും കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് തിരുവാർപ്പിനെയും ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോർപറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ ഉൾപ്പെടെ) ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകൾ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വർധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകൾ പുനർനിർണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടിൽ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.

സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം (3)

തിരുവനന്തപുരം കോർപറേഷൻ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്

കൊല്ലം (5)

കൊല്ലം കോർപറേഷൻ, പുനലൂർ മുൻസിപ്പാലിറ്റി, തൃക്കരുവ, നിലമേൽ, ഉമ്മന്നൂർ പഞ്ചായത്തുകൾ

ആലപ്പുഴ (3)

ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകൾ

പത്തനംതിട്ട (7)

അടൂർ മുൻസിപ്പാലിറ്റി, വടശേരിക്കര, ആറൻമുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂർ, വെളിയന്നൂർ പഞ്ചായത്തുകൾ

കോട്ടയം ജില്ല (1)

തിരുവാർപ്പ് പഞ്ചായത്ത്

ഇടുക്കി (6)

തൊടുപുഴ മുൻസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി പഞ്ചായത്തുകൾ

എറണാകുളം (2)

കൊച്ചി കോർപറേഷൻ, മുളവുകാട് പഞ്ചായത്ത്

തൃശൂർ (3)

ചാലക്കുടി മുൻസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകൾ

പാലക്കാട് (4)

പാലക്കാട് മുൻസിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ

മലപ്പുറം (13)

മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുൻസിപ്പാലിറ്റികൾ, വണ്ടൂർ, തെന്നല, വളവന്നൂർ, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂർ, എടക്കര, കുന്നമംഗലം, പൂക്കോട്ടൂർ പഞ്ചായത്തുകൾ

കോഴിക്കോട് (6)

കോഴിക്കോട് കോർപറേഷൻ, വടകര മുൻസിപ്പാലിറ്റി, എടച്ചേരി, അഴിയൂർ, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകൾ

വയനാട് (2)

വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകൾ

കണ്ണൂർ (19)

കണ്ണൂർ കോർപറേഷൻ, പാനൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുൻസിപ്പാലിറ്റികൾ, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂൽ, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവിൽ, മണിയൂർ പഞ്ചായത്തുകൾ

കാസർഗോഡ് (14)

കാഞ്ഞങ്ങാട്, കാസർഗോഡ് മുൻസിപ്പാലിറ്റികൾ, ചെമ്മനാട്, ചെങ്കള, മധൂർ പഞ്ചായത്ത്, മൊഗ്രാൽ-പുത്തൂർ, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂർ, കുമ്പള, അജാനൂർ, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകൾ.