ജീവനക്കാർക്ക് ഓഫീസുകളിൽ എത്തുന്നതിന് വാഹനസൗകര്യം ഏർപ്പെടുത്തണം : കേരള എൻ.ജി.ഒ അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് -19 പ്രതിരോധത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം ചൊവ്വാഴ്ച ജില്ലയിലെ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുകയാണ്. കളക്ടറേറ്റ് അടക്കമുള്ള ജില്ലയിലെ ബഹുഭൂരിപക്ഷം സർക്കാർ ഓഫിസുകളിലേയും ജീവനക്കാർ പൊതുഗതാഗത സംവിധാനമുപയോഗിച്ചാണ് ഓഫീസിൽ എത്തിചേരുന്നത്.

എന്നാൽ പൊതുഗതാഗത സംവിധാനത്തിന് മെയ് 3 വരെ നിരോധനമുള്ളതിനാൽ വനിതകൾ അടക്കമുള്ള ജീവനക്കാർക്ക് ഓഫീസിൽ എത്തിച്ചേരുന്നത് അപ്രായോഗികമായിത്തീരും. ഇത് കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾക്ക് തടസമുണ്ടാക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ വിദൂര സ്ഥലങ്ങളിൽ നിന്നും ജോലിക്കെത്തുന്നവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് കെ എസ് ആർ ടി സി സർവീസ് നടത്തിയാൽ വളരെ പ്രയോജനകരമായിരിക്കും.

വൈക്കം – കോട്ടയം , ഈരാറ്റുപേട്ട – കോട്ടയം , പാലാ – കോട്ടയം , മുണ്ടക്കയം – കാഞ്ഞിരപ്പള്ളി – കോട്ടയം , മുണ്ടക്കയം – മണിമല – കറുകച്ചാൽ – ചങ്ങനാശേരി , ചങ്ങനാശ്ശേരി – കോട്ടയം, തലയോലപ്പറമ്പ്- കടുത്തുരുത്തി – ഏറ്റുമാനൂർ – കോട്ടയം എന്നീ പ്രധാന റൂട്ടുകളിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്ക് വിധേയമായി മതിയായ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് കേരള എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രഞ്ജു കെ മാത്യു , ജില്ലാ സെക്രട്ടറി ബോബിൻ വി പി എന്നിവർ ആവശ്യപ്പെട്ടു.