തട്ടുകട സ്റ്റൈലില്‍ ഒരു കിടിലൻ കൊത്തുപൊറോട്ട തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: തട്ടുകട വിഭവങ്ങള്‍ക്കെല്ലാം ആരാധകർ ഏറെയാണ്. എന്നാല്‍ തട്ടുകട സ്റ്റൈലില്‍ ഒരു കിടിലൻ കൊത്തുപൊറോട്ട തയ്യാറാക്കിയാലോ.

വേറെ ലെവല്‍ ടെസ്റ്റില്‍ തയ്യാറാക്കാം ഈ കൊത്തു പൊറോട്ട.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊറോട്ട – 7
സവാള – 2
പച്ചമുളക് – 4-5 എണ്ണം
ചെറിയ തക്കാളി – 2
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മുട്ട – 5
ചിക്കൻ കറി – 1 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. ശേഷം ഇതിലേക്ക് ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം മുട്ട ചേർത്ത് നന്നായി യോജിപ്പിക്കാം. ഇനി തക്കാളി ചേർത്ത് അടച്ചുവച്ച്‌ നന്നായി വേവിച്ച്‌ എടുക്കണം. ഇതിലേക്ക് ചിക്കൻ കറിയും ചെറുതായി നുറുക്കിയ പൊറോട്ടയും ഇട്ട് നന്നായി യോജിപ്പിച്ച്‌ ചൂടോടെ വിളമ്പാം. കൊത്തു പൊറോട്ട തയ്യാർ.