video
play-sharp-fill

കൊതവറ പള്ളിയിൽ തിരുനാളിന് കൊടിയേറി ഡിസം: 10 ന് എട്ടാമിടം

കൊതവറ പള്ളിയിൽ തിരുനാളിന് കൊടിയേറി ഡിസം: 10 ന് എട്ടാമിടം

Spread the love

സ്വന്തം ലേഖകൻ
കൊതവറ: കൊതവറ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദർശന തിരുനാളിന് കൊടിയേറി. വൈക്കം സെന്റ് ജോസഫ് ഫൊറൊന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറിയത്. കൊതവറ പള്ളി വികാരി ഫാ.റെജു കണ്ണമ്പുഴ , ഫാ.മനോജ്, ഫാ. റോണി തോട്ടത്തിൽ, ഫാ. ബിജു തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു.

കൈക്കാരൻമാരായ ജോമോൻ കൈതക്കാട്ട്, സണ്ണി കഴുവിടയിൽ, വൈസ് ചെയർമാൻ കുര്യാക്കോസ്ദാസ് , പ്രസുദേന്തിമായ മഞ്ചിത്തറ ശൗരി സേവ്യർ , തെക്കേക്കുന്നേൽ ഔസേഫ് ജോസഫ് , തളിശേരിയ്ക്കൽ മത്തായി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.വൈക്കം ഫോറൊന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.

ശനിയാഴ്ച വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ.ജോസഫ് കണ്ടത്തിച്ചിറ . സന്ദേശം ഫാ.വർഗീസ് തൊട്ടിയിൽ . തിരുനാൾ ദിനമായ മൂന്നിന് രാവിലെ ആറു മുതൽ 10 വരെ തുടർച്ചയായി വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന ഫാ. അഖിൽ അപ്പാടൻ . സന്ദേശം ഫാ.ജോഷി പുതുശേരി .തുടർന്ന് തിരുനാൾ പ്രദക്ഷിണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലിന് മരിച്ചവരുടെ ഓർമ്മ ദിനം . രാവിലെ 6.30 ന് വിശുദ്ധ കുർബാന, പരേതർക്കുവേണ്ടിയുള്ള തിരുകർമ്മങ്ങൾ. ഡിസംബർ 10ന് എട്ടാമിടം. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. റെജു കണ്ണമ്പുഴ നേതൃത്വം നൽകും.