video
play-sharp-fill

രക്ഷകനായത് വളർത്തുനായ; കോതനല്ലൂരിൽ വീടിൻ്റെ അടുക്കളയോട് ചേർന്ന കയ്യാലയുടെ പൊത്തിൽ നിന്ന് സ്നേക്ക് റെസ്ക്യൂവർ കുറുപ്പുംതറ ജോമോൻ ശാരിക പുറത്തെടുത്തത് എട്ടടി മൂർഖനെയും ഒപ്പം 31 മുട്ടകളും; വളർത്തു നായയുടെ കുരക്കേട്ട് വീട്ടുകാർ ശ്രദ്ധിച്ചതോടെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്; ഏറെ പണിപ്പെട്ട് പുറത്തെടുത്ത പാമ്പിനെയും മുട്ടകളെയും വനം വകുപ്പിന് കൈമാറി

Spread the love

കോതനല്ലൂർ: വളർത്തുനായ രക്ഷകനായി. കയ്യാലയുടെ പൊത്തിൽനിന്നു സ്നേക്ക് റെസ്ക്യൂവർ കുറുപ്പന്തറ ജോമോൻ ശാരിക എട്ടടിമൂർഖനെയും ഒപ്പം 31 മുട്ടകളും പുറത്തെടുത്തു.

കാണക്കാരി നെല്ലിക്കുന്ന് ചെരിവ്പുരയിടം എൻ.എം. ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയുടെ പൊത്തിൽ 31 മുട്ടകളുമായി അടയിരിക്കുകയായിരുന്ന മൂർഖനെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്തത്.

ഒരു മാസത്തോളമായി കയ്യാലപൊത്തിൽ കഴിയുന്ന മൂർഖൻ പാമ്പിനെ സമീപം കെട്ടിയിരുന്ന വളർത്തുനായ കാണുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച നായയുടെ കുര കേട്ട് വീട്ടുകാർ ശ്രദ്ധിച്ചതോടെ പൊത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടുകാർ എസ്ഐപി സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു.സ്നേക്ക് റെസ്ക്യൂവർ കുറുപ്പന്തറ ജോമോൻ ശാരിക സ്ഥലത്തെത്തി കയ്യാല പൊളിച്ചപ്പോൾ പാമ്പിന്റെ മുട്ടകൾ കാണുകയും മുട്ടകൾ സുരക്ഷിതമായി മാറ്റുകയും ചെയ്തു.

പിന്നീടാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെയും മുട്ടകളെയും വനം വകുപ്പിന് കൈമാറി. കാണക്കാരി ഭാഗത്തുനിന്നു അടുത്തിടെ നാലാമത്തെ മൂർഖനെയാണ് ജോമോൻ ശാരിക പിടികൂടുന്നത്