video
play-sharp-fill

നവജാത ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തുവെന്ന് സംശയം ; ശ്മശാനത്തിലെ കുഴി മാന്തിയപ്പോൾ കണ്ടത് വെള്ളരിക്ക ; ദൃശ്യം മോഡൽ കൊലയോ…?

നവജാത ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തുവെന്ന് സംശയം ; ശ്മശാനത്തിലെ കുഴി മാന്തിയപ്പോൾ കണ്ടത് വെള്ളരിക്ക ; ദൃശ്യം മോഡൽ കൊലയോ…?

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കോതമംഗലത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തെതുടർന്ന് പള്ളി ശ്മശാനത്തിൽ മറവ് ചെയ്തുവെന്ന് സംശയം. തുടർന്ന് കുഴിമാന്തിയപ്പോൾ കണ്ടത് വെള്ളത്തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിലെ ഖബർസ്ഥാനിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

അമ്മയുടെ ഖബറിൽ പ്രാർത്ഥനയ്ക്ക് എത്തിയ ഒരു നാട്ടുകാരനാണ് ആദ്യം സംശയം ഉന്നയിച്ചത്.. പള്ളി ശ്മശാനത്തിലെ ഒരുഭാഗത്ത് മണ്ണ് കൂട്ടിയിട്ടിരുന്നതിനെത്തുടർന്നായിരുന്നു നാട്ടുകാരന് സംശയം തോന്നിയത്. നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു മണ്ണ് കൂട്ടിയിട്ടിരുന്നത്. പൊലീസിലും പള്ളികമ്മിറ്റിയിലും വാർത്ത് എത്തിയതിന് പിന്നാലെ നാട്ടുകാരിലേക്കും പടരുകയായിരുന്നു. ഒടുവിൽ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ കുഴി തുറന്ന് സാധനം പുറത്തെടുത്തു. കണ്ടതാകട്ടെ വെള്ളത്തുണിയിൽ പൊതിഞ്ഞ ചീഞ്ഞ വെള്ളരിക്ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറബി അക്ഷരത്തിൽ വെള്ളരിക്കയിൽ ചിലതെല്ലാം കുറിച്ചിട്ടിട്ടുണ്ട്. ആരോ കൂട്രോത്രം ചെയ്ത് കുഴിച്ചിട്ടതാണെന്നാണ് പൊലീസിന്റെ സംശയം പറയുന്നത്. അതേസമയം മണിക്കൂറുകളോളം പൊലീസുകാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ജോലി തടസപ്പെടുത്തിയ വിരുതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.