കോതമം​ഗലം വടാട്ടുപാറയിൽ വിനോദസഞ്ചാരികൾ പുഴയിൽ മുങ്ങിത്താഴ്ന്നു; ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽവഴുതി അപകടത്തിൽപ്പെട്ടത് അഞ്ചം​ഗസംഘത്തിലെ രണ്ടുപേർ; തിരച്ചിൽ ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ വിനോദസഞ്ചാരത്തിനായി വന്ന രണ്ട് പേർ പലവൻപടി പുഴയി മുങ്ങിത്താഴ്ന്നു. തോപ്പുംപടി സ്വദേശികളായ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്.

ആകെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീണ് മുങ്ങിത്താഴ്ന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേനാംഗങ്ങളും മുങ്ങൽ വിദഗ്ദ്ധരും എത്തി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും രണ്ട് പേരെയും കണ്ടെത്താനായില്ല. സന്ധ്യയായിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ വെളിച്ചക്കുറവ് മൂലം തെരച്ചിൽ നിർത്തി. തെരച്ചിൽ നാളെ പുനരാരംഭിക്കും.