
കോട്ടയം : കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ക്ക് കോതമംഗലത്ത് ജീവന് ത്യജിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിനപ്പുറം എന്ത് തെളിവാണ് വേണ്ടതെന്ന് ബിജെപി കോട്ടയം മേഖലാ പ്രസിഡന്റ് എന്‍.ഹരി.
കേരളത്തിലെ സദാചാര രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇനിയെങ്കിലും കണ്ണു തുറക്കണം. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കണം.
പ്രണയക്കുരുക്കില്‍ ഒരു സാധു പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടും പ്രതിഷേധത്തിനോ മെഴുകുതിരി പ്രകടനത്തിനോ ആരും തയാറായിട്ടില്ല. ഈ നിശബ്ദത വല്ലാതെ ഭയപ്പെടുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൗ ജിഹാദിന്റെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി മകളെ കൊടും പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് അമ്മ വ്യക്തമാക്കി കഴിഞ്ഞു. അന്താരാഷ്ട്ര ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അമ്മ ആവശ്യപ്പെടുകയും ചെയ്തു.
മതം മാറണമെന്ന് നിര്‍ബന്ധിച്ച് റമീസിന്റെ ആലുവ പാനായിക്കുളത്തെ വസതിയില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മുറിയില്‍ പൂട്ടിയിട്ടു. റമീസിനെ അറസ്റ്റ് ചെയ്തുവെങ്കിലും വളരെ ദുര്‍ബലമായ വകുപ്പുകള്‍ ആണ് ചേര്‍ത്തിരിക്കുന്നത്.
പാനായിക്കുളം പ്രദേശം മതപരിവര്‍ത്തനത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും പലപ്പോഴും ആരോപണവിധേയമായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ലൗ ജിഹാദിന്റെ രാജ്യാന്തര ഭീകരബന്ധം പുറത്തു കൊണ്ടുവരുന്നതിന് എന്‍ഐഎ അന്വേഷണം അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം അത് ശുപാര്‍ശ ചെയ്യണം -എന്‍. ഹരി പറഞ്ഞു.