‘ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ് ‘ എന്ന് റമീസ് ഗൂഗിളില്‍ തിരഞ്ഞു; റമീസ് ഇടപ്പള്ളിയിൽ അനാശാസ്യത്തിന് പോയത് വീട്ടിലെത്തി ഉപ്പയെ അറിയിച്ചത് പെണ്‍കുട്ടി; മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുവെന്ന് അറിയിച്ചു; അവഗണിച്ചതോടെ 23 കാരിയുടെ ആത്മഹത്യയെന്ന് പൊലീസ്; കേസിൽ എന്‍ഐഎ അന്വേഷണമോ..?

Spread the love

കൊച്ചി: മതപരിവര്‍ത്തനത്തിന് കാമുകനായ റമീസ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെ കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കിയതായി കുടുംബം അറിയിച്ചു.
എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം അറിയിച്ചുവെന്നും കുടുംബത്തിന്റെ ആവശ്യം ഡിജിപിയെ അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും സഹോദരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ കുടുംബ പശ്ചാത്തലം പരിശോധിക്കണം. മറ്റേതെങ്കിലും പെണ്‍കുട്ടികളെ മതം മാറ്റാന്‍ ശ്രമിച്ചോ എന്ന് പരിശോധിക്കണം. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാന്‍ എന്‍ഐഎ അന്വേഷണം തന്നെ വേണമെന്നും സഹോദരന്‍ പറഞ്ഞു.

കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. മതം മാറാന്‍ ശാരീരിക മാനസിക പീഡനം ഇവര്‍ നടത്തിയെന്നു പെണ്‍കുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെയും ചുമത്താന്‍ ഒരുങ്ങുന്നത്.

മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.