video

00:00

കോതമംഗലത്ത് ഹണിട്രാപ്പ്: വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 കാരിയ്‌ക്കൊപ്പം നഗ്നയാക്കി ഇരുത്തി ചിത്രവും വീഡിയോയും പകർത്തി; തട്ടിപ്പ് നടത്തിയത് യുവാക്കൾ അടങ്ങിയ സംഘം

കോതമംഗലത്ത് ഹണിട്രാപ്പ്: വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 കാരിയ്‌ക്കൊപ്പം നഗ്നയാക്കി ഇരുത്തി ചിത്രവും വീഡിയോയും പകർത്തി; തട്ടിപ്പ് നടത്തിയത് യുവാക്കൾ അടങ്ങിയ സംഘം

Spread the love

തേർഡ് ഐ ക്രൈം

എറണാകുളം: കോതംഗലത്ത് വ്യവസായിയെ തട്ടിക്കൊണ്ടു പോയി പത്തൊൻപതുകാരിയ്‌ക്കൊപ്പം നഗ്നനാക്കി ഇരുത്തി ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവാക്കൾ അടങ്ങിയ ഹണിട്രാപ്പ് സംഘം പിടിയിൽ.

കോതമംഗലം കുട്ടമ്പുഴ സ്വദേശിനി ആര്യ(19), നെല്ലിക്കുഴി സ്വദേശികളായ മുഹമ്മദ് യാസിൻ (26), റിസ്വാൻ (23), അശ്വിൻ (25), ആസിഫ് (19) എന്നിവരെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് ഹണി ട്രാപ് മാതൃകയിലായിരുന്നു വ്യവസായിയെ സംഘം തട്ടിക്കൊണ്ടു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുവാറ്റുപുഴ സ്വദേശിയായ ബിസിനസ്സുകാരനെ തട്ടിക്കൊണ്ടു പോയി പണം ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷത്തോളം രൂപയാണ് സംഘം പലതവണയായി തട്ടിയെടുത്തത്. മൂവാറ്റുപുഴ സ്വദേശിയായ ബിസിനസ്സുകാരനെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചു വരുത്തി നഗ്നചിത്രങ്ങൾ പകർത്തിയാണ് ഭീഷണിപ്പെടുത്തിയത്. കുട്ടമ്പുഴയിൽ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.