
കോതമംഗലം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീണു. ഇന്ന് പുലർച്ചെയാണ് ഏകദേശം 15 വയസ്സുള്ള കാട്ടു കൊമ്പൻ കിണറ്റിൽ വീണത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചിട്ടും വനം വകുപ്പ് ഏറെ വൈകിയാണ് സ്ഥലത്തെത്തിയത്. ഇതേതുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രണ്ടുവർഷം മുൻപ് തൊട്ടടുത്ത കിണറ്റിലും സമാനമായ സംഭവം നടന്നിരുന്നു.
അന്ന് ആനയെ രക്ഷിക്കാനും കിണർ നന്നാക്കാനും ചെലവായ പണം അടുത്തിടെയാണ് നൽകിയത്. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് നാട്ടുകാർ ഇപ്പോൾ പ്രതിഷേധിക്കുന്നത്. കിണറ്റിൽ നിന്ന് വെള്ളമെടുത്തിരുന്ന വീട്ടുകാരുടെയും തൊട്ടടുത്ത കുടുംബങ്ങളുടെയും കുടിവെള്ളം മുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group