കോതമം​ഗലത്ത് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്; മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാൻ ബസിൽ ഇടിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: എറണാകുളം കോതമംഗലത്ത് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്.

കോതമംഗലം പെരുമ്പാവൂർ റൂട്ടിലെ നങ്ങേലിപ്പടിയിലാണ് അപകടമുണ്ടായത്. പിക്കപ് വാനിൽ സഞ്ചരിച്ച മൂന്നുപേർക്കാണ് പരിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂർ ദിശയിൽ നിന്ന് വന്ന ബസും കോതമംഗലത്ത് നിന്ന് വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗതാഗത തടസം ഉണ്ടായെങ്കിലും പോലീസെത്തി ഇരുവാഹനങ്ങളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.