ബഹളം കേട്ടതോടെ ആയല്‍വാസിയുടെ വീട്ടിലേക്കോടി; പിന്നാലെ വീട്ടിൽ നിന്നും അലർച്ച കേട്ടു; തിരിച്ചെത്തിയ മോഹനന്‍ പിള്ള കണ്ടത് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന ഭാര്യയെ; എട്ട് വയസുകാരന്റെ തല അടിച്ച്‌ പൊളിച്ച നിലയിലും; നാടിനെ നടുക്കിയ കൊലപാതക ത്തിൻ്റെ ഞെട്ടൽ മാറാതെ കോതച്ചിറ നിവാസികള്‍

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കോതച്ചിറ നിവാസികള്‍ക്ക് ഇപ്പോഴും ദാരുണമായ കൊലപാതകത്തിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല.

വെറും ഒരു മണിക്കൂറിനുള്ളിൽ നാടിനെ നടുക്കിയ ആക്രമണങ്ങൾ.
അയല്‍വാസിയായ കാക്കനാട്ട്കുഴിയില്‍ പരുത്തിക്കാട്ടില്‍ പി കെ സുരേന്ദ്രന്റെ വീട്ടിലെ ബഹളം കേട്ടായിരുന്നു മോഹനന്‍ പിള്ള ഒടിച്ചെന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോളേക്കും സുരേന്ദ്രനെ പ്രദീപ് കത്തികൊണ്ട് കുത്തിവീഴിത്തിയിരുന്നു. പെട്ടെന്ന് മോഹനന്‍ പിള്ളയുടെ വീട്ടില്‍ നിന്നും അലര്‍ച്ച കേള്‍ക്കുന്നു. ഓടിയെത്തിയ മോഹനന്‍ പിള്ള കണ്ടത് ചോരയില്‍ കുളിച്ച്‌ കിടക്കുന്ന ഭാര്യ വിജയമ്മയെയാണ്.

ഇരുകാലുകളിലെ തുടകളിലും നെഞ്ചിലും അതിക്രൂരമായി കത്തി കുത്തിയിറക്കിയിരിക്കുന്നു. ഉടന്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പായിപ്പാട് പഞ്ചായത്തിലെ കോതച്ചിറ പെരിയില്ലംതറ ചിറപ്പേല്‍ ബിജുവിന്റെ മകന്‍ ജോര്‍ജ് , കാക്കനാട്ട്കുഴിയില്‍ പരുത്തിക്കാട്ടില്‍ പി.കെ. സുരേന്ദ്രന്‍ എന്നിവരെ കുത്തി പരികേല്‍പ്പിച്ചതിന് ശേഷമാണ് വിജയമ്മയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

പായിപ്പാട് പിസി കവല കാരിക്കോട്ട് തകിടിയില്‍ പ്രദീപാണ് ഇവരെ ആക്രമിച്ചതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. വിജയമ്മയെ ആക്രമിച്ച്‌ രക്ഷപ്പെടുന്നതിനിടെ എട്ട് വയുകാരനായ അച്യുത് സുനിലിന്റെ തലയിലും വടികൊണ്ട് മര്‍ദ്ദിച്ചു. ​ഗുരുതരമായി പരിക്കേറ്റ അച്യുതിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തലയോട്ടിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിയായ പ്രദീപിനെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്നിനും മദ്യത്തിനും അടിമയായിരുന്നു പ്രദീപ് എന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ പ്രദീപുമായി നാട്ടുകാര്‍ സഹകരണം പുലര്‍ത്തിയിരുന്നില്ല. പലപ്പോഴും നാട്ടുകാര്‍ സംസാരിക്കാറുമില്ല.

അതേസമയം സുരേന്ദ്രനെ പരുക്കേല്‍പിച്ച്‌ രക്ഷപ്പെടുന്നതിനിടെ മോഹനന്‍പിള്ളയെ കണ്ടതാകാം വിജയമ്മയെ കുത്തിപ്പരുക്കേല്‍പിക്കാന്‍ കാരണമമെന്നാണ് പോലീസി​ന്റെ നിഗമനം.