കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥികൾ ആരൊക്കെ: ഡിസിസി പരിഗണനാ ലിസ്റ്റ് കെപിസിസിക്ക് കൈമാറി: മരിയ ഉമ്മന്റെ പേര് ലിസ്റ്റിലില്ല.

Spread the love

കോട്ടയം: തെരഞ്ഞെടുപ്പ് ചര്ച്ചകള് സജീവമാകുന്നതിനിടെ ഡിസിസി തയാറാക്കിയ ജില്ലയിലെ സ്ഥാനാര്ഥികളുടെ പരിഗണനാ പട്ടിക കെപിസിസിക്കു കൈമാറി.
കെപിസിസി വിളിച്ചുചേര്ത്ത തെരഞ്ഞെടുപ്പ് ഒരുക്ക യോഗത്തില് എല്ലാ ഡിസിസികളോടും സ്ഥാനാര്ഥികളുടെ പരിഗണനാ പട്ടിക കൈമാറാന് നിര്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പട്ടിക നല്കിയത്.

video
play-sharp-fill

ഡിസിസിയുടെ പട്ടികയില് കോട്ടയത്ത് തിരുവഞ്ചൂര് രാധാകൃഷ്ണന്റെയും പുതുപ്പള്ളിയില് ചാണ്ടി ഉമ്മന്റെയും പേരുകള് മാത്രമാണുള്ളത്. ഇരുവരും സ്ഥാനാര്ഥിയാകുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയില് ചാണ്ടി ഉമ്മന് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പുതുപ്പള്ളി സാംസ്കാരിക വേദിയുടെ നേതൃത്വത്തില് പുതുപ്പള്ളി ഫെസ്റ്റ് എന്ന സാംസ്കാരികോത്സവം നടത്തിയാണു പ്രചാരണം ആരംഭിച്ചത്.

പുതുപ്പള്ളി മണ്ഡലത്തിലെ വിശിഷ്ടാതിഥികള്, ആശാ വര്ക്കേഴ്സ്, ഹരിതകര്മ സേനാംഗങ്ങള്, അങ്കണവാടി ടീച്ചേഴ്സ്, ഹെല്പ്പേഴ്സ് തുടങ്ങിയ വിവിധ മേഖലകളില് കഴിവു തെളിയിച്ചവരെ ആദരിക്കല് പരിപാടികള് പുതുപ്പള്ളിയില് നടത്തുകയാണ്.
കോട്ടയത്ത് തിരുവഞ്ചൂര് രാധാകൃഷ്ണന് മണ്ഡലത്തിലെ വിവിധ മേഖലകളില് യോഗങ്ങള് ആരംഭിച്ചു. വൈക്കത്ത് ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ബിജിമോന് എന്നിവരുടെ പേരുകളാണുള്ളത്. ഇതിനു പുറമേ ദളിത് എഴുത്തുകാരന് സണ്ണി എം. കപിക്കാടിന്റെ പേര് കെപിസിസി ചര്ച്ച ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര് സീറ്റ് നിലവില് കേരള കോണ്ഗ്രസിന്റെ കൈവശമാണുള്ളത്. ഈ സീറ്റ് തിരികെയെടുക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം കേരള കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കന്, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരാണ് ഡിസിസി പട്ടികയിലുള്ളത്. ഇവര്ക്കു പുറമേ ജി. ഗോപകുമാറിന്റെ പേരും ചര്ച്ച ചെയ്യുന്നുണ്ട്. എന്നാൽ ഫിലിപ്പ് ജോസഫിനാണ് ഏറെ സാധ്യത.

പൂഞ്ഞാര് സീറ്റിലേക്ക് ടോമി കല്ലാനി, ജോമോന് തോമസ് ഐക്കര എന്നിവരുടെ പേരുകളാണ് ഡിസിസി നല്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സീറ്റില് ഫില്സണ് മാത്യൂസ്, ജോസഫ് വാഴയ്ക്കന് എന്നിവരുടെ പേരുകളാണു പട്ടികയിലുള്ളത്. അതേസമയം ജിജി അഞ്ചാനി, സിബി ചേനപ്പാടി എന്നിവര്ക്കും സാധ്യതയുണ്ട്.
നിലവില് കേരള കോണ്ഗ്രസിന്റെ സീറ്റായ ചങ്ങനാശേരിയും കോണ്ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചങ്ങനാശേരിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കന് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ജോസഫ് വാഴയക്കനു സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല അതുപോലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നോമിനിയാണ് ഫില്സണ് മാത്യൂസ്. അതിനാല് ഇവരെ പരിഗണിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ഡിസിസിയുടെ പട്ടികയില് മറിയ ഉമ്മനില്ല!

ഉമ്മന് ചാണ്ടിയുടെ മകള് മറിയ ഉമ്മന് മത്സരിച്ചേക്കുമെന്ന വാര്ത്തകള്ക്കിടെ മറിയയുടെ പേര് കോട്ടയം ഡിസിസി നല്കിയ സ്ഥാനാര്ഥികളുടെ പരിഗണനാ പട്ടികയില് ഇടംപിടിച്ചില്ല. അടുത്തയിടെ സോഷ്യല് മീഡിയയില് മറിയ ഉമ്മന് സജീവമായതോടെയാണ് സ്ഥാനാര്ഥിയാവാനുള്ള സാധ്യത ഉണ്ടെന്ന വാര്ത്ത പുറത്തുവന്നത്.

കാഞ്ഞിരപ്പള്ളി സീറ്റില് മത്സരിക്കാന് ആഗ്രഹമുണ്ടെന്ന് മറിയ കോണ്ഗ്രസ് പാര്ട്ടി നേതൃത്വത്തെ അറിയിച്ചെന്നും വാര്ത്ത വന്നിരുന്നു. ഇതിനിടെയാണ് ഡിസിസി നല്കിയ സാധ്യതാ പട്ടികയില് മറിയയുടെ പേര് ഒഴിവാക്കിയത്. മാത്രമല്ല മറിയയുടെ പേര് സജീവമായപ്പോള് സോഷ്യല് മീഡിയായില് ഉമ്മന് ചാണ്ടിയുടെ കുടുംബത്തിനു നേരേ ഉയര്ന്ന വ്യക്തിപരമായ ആക്ഷേപങ്ങള് ഇനിയും ചര്ച്ചയാകുന്നതില് കോണ്ഗ്രസ് നേതൃത്വത്തിനു കടുത്ത വിയോജിപ്പുണ്ട്. ഇതും പരിഗണനാ പട്ടികയില്നിന്നു പേര് ഒഴിവാക്കിയതിനു കാരണമാണ്. മറിയയുടെ പേര് ചര്ച്ചകളിലേക്ക് വന്നപ്പോള് കുടുംബത്തില്നിന്ന് ഒരാള് മത്സരിച്ചാല് മതിയെന്നതായിരുന്നു ഉമ്മന് ചാണ്ടിയുടെ നിലപാടെന്ന് ചാണ്ടി ഉമ്മന് എംഎല്എ ചൂണ്ടിക്കാട്ടിയിരുന്നു.