play-sharp-fill
കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ  നവംബർ 14 വരെ നീളുന്ന  ശിശുദിനാഘോഷ കലാ മത്സരങ്ങൾ ആരംഭിച്ചു; കലാമത്സരങ്ങൾ ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു;കുട്ടികളുടെ ലൈബ്രറി എക്സികുട്ടിവ് ഡയറക്ടർ വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു

കോട്ടയം: നവംബർ 14 വരെ നീളുന്ന ജില്ലാ തല ശിശുദിനാഘോഷ കലാ മത്സരങ്ങൾ കുട്ടികളുടെ ലൈബ്രറിയിലെ രാഗം, താളം,ലയം, ശ്രുതി ഓഡിറ്റോറിയങ്ങളിൽ ആരംഭിച്ചു.

നഴ്സറി വിദ്യാർത്ഥികളുടെ മിഠായി പെറുക്കുമത്സരത്തിൽ 200 കുട്ടികളും ചിത്രരചനാ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികളും പങ്കെടുത്തു .

കലാമത്സരങ്ങൾ ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി എക്സികുട്ടിവ് ഡയറക്ടർ വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പബ്ലിക് ലൈബ്രറി എക്സി കൂട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ, സെക്രട്ടറി ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. ഗായിക അപൂർവ്വമുരളി ഗാനാലാപനം നടത്തി. 14 ന് സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും.

മുൻ മന്ത്രി തിരൂവഞ്ചൂർ രാധാകൃഷ്ണൻ, കളക്ടർ ജോൺ വിസാമുവൽ എന്നിവർ സമ്മാനദാനം നടത്തും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ പ്രസംഗിക്കും