
നെല്ല് സംഭരണം അടിയന്തിര നടപടി സ്വീകരിക്കണം: ജോസ് കെ.മാണി
സ്വന്തം ലേഖകൻ
കോട്ടയം : കുട്ടനാട്ടിലെ നെല്ല് സംഭരണ വിഷയം സമയബന്ധിതമായി പരിഹിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു.
രണ്ടാം ക്യഷിയുടെ വിളവെടുപ്പ് നടത്തിയ 12 പാടശേഖരങ്ങളിൽ നിന്നും ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിനാൽ കുട്ടനാട്ടിലെ കർഷകർക്ക് ഭീമമായ നഷ്ടമാണു സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രായോഗികമായ പരിഹാരം ഉണ്ടാവണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചമ്പക്കുളം, കൈനകരി, നെടുമുടി,പുന്നപ്ര, എടത്വ, തകഴി, കരുവാറ്റ എന്നീ ക്യഷിഭവനുകൾക്ക് കീഴിൽ വരുന്ന പാടശേഖരങ്ങളിലെ നെല്ല് വിളവെടുപ്പിനു പാകമായിരിക്കുന്നു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, സഹകരണ സംഘങ്ങൾക്കൊപ്പം സിവിൽ സപ്ലൈസ് കോർപ്പറേഷനേയും ഉപയോഗിച്ചുകൊണ്ട് അടിയന്തരമായി നെല്ല് സംഭരിക്കണം. നെല്ല് സംഭരണം നീണ്ടുപോവുന്നത് കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.