കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് നിയമനം; ഉടൻ അപേക്ഷിക്കാം
സ്വന്തം ലേഖകൻ
കോട്ടയം: കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു.
യോഗ്യത: ഡോക്ടർ- എം.ബി.ബി.എസ്, ടി.സി. എം.സി രജിസ്ട്രേഷൻ നിർബന്ധം. സ്റ്റാഫ് നഴ്‌സ്- ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം, രണ്ടുവർഷം പ്രവൃത്തിപരിചയം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാർമസിസ്റ്റ്- ഡി -ഫാം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, രണ്ടുവർഷം പ്രവൃത്തിപരിചയം. ഡോക്ടർ ഒഴികെയുള്ള ഒഴിവുകൾക്ക് പ്രായപരിധി 36 വയസ്. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾ യോഗ്യത, രജിസ്‌ട്രേഷൻ തെളിയിക്കുന്ന രേഖകൾ, സി.വി. എന്നിവ ജൂൺ 18ന് വൈകിട്ട് നാലിനകം കോരുത്തോട് പി.എച്ച്.സി. ഓഫീസിൽ നൽകണം. അഭിമുഖ തീയതി ഫോണിലൂടെ അറിയിക്കും. ഫോൺ: 9526685031
Third Eye News Live
0