play-sharp-fill
കോരുത്തോട്-കുഴിമാവ് റോഡില്‍ കലുങ്കും റോഡിന്‍റെ വശവും ഇടിഞ്ഞ്  അപകടാവസ്ഥയിൽ; നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ സംരക്ഷണഭിത്തിയില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു; ദുരിതത്തിലായി യാത്രക്കാർ

കോരുത്തോട്-കുഴിമാവ് റോഡില്‍ കലുങ്കും റോഡിന്‍റെ വശവും ഇടിഞ്ഞ് അപകടാവസ്ഥയിൽ; നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ സംരക്ഷണഭിത്തിയില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു; ദുരിതത്തിലായി യാത്രക്കാർ

കോരുത്തോട്: കോരുത്തോട്-കുഴിമാവ് പാതയില്‍ സംരക്ഷണഭിത്തിയില്ലാത്ത കലുങ്കും റോഡിന്‍റെ വശം ഇടിഞ്ഞു കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

എല്ലാ മലയാളമാസം ഒന്നാം തീയതിയും വിശേഷ ദിവസങ്ങളിലും നൂറുകണക്കിന് ശബരിമല തീർഥാടകരുടെ വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡിലാണ് അപകടസാധ്യത നിലനില്‍ക്കുന്നത്.


ഏതാനും മാസങ്ങള്‍ക്കുമുമ്പുണ്ടായ ശക്തമായ മഴയില്‍ കലുങ്കിനോട് ചേർന്നുനിന്ന മരം കടപുഴകി വീണതോടെയാണ് കലുങ്കും റോഡിന്‍റെ വശവും അപകടാവസ്ഥയിലായത്. കോരുത്തോടിനും കുഴിമാവിനും ഇടയില്‍ അപകടസാധ്യത നിറഞ്ഞ വളവിലാണ് പുതിയ അപകടക്കെണി രൂപപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ നിന്ന് അഴുതയാറ്റിലേക്ക് ഒഴുകുന്ന കാനയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. മറുവശത്ത് വാഹനം ഇടിച്ച്‌ കലുങ്കിന്‍റെ സംരക്ഷണഭിത്തിയും തകർന്നു. ഇപ്പോള്‍ താത്കാലികമായി ടാർ വീപ്പകള്‍ വച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും മുൻപ് സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യമാണുയരുന്നത്.