മുണ്ടക്കയം കോരുത്തോട്ടിൽ കുളത്തിൽ യുവാവിൻ്റെ മൃതദേഹം; മരണത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
മുണ്ടക്കയം: ദുരൂഹ സാഹചര്യത്തിൽ കോരുത്തോട് സിറ്റിയ്ക്ക് സമീപം കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കോരുത്തോട് സ്വദേശി സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സമീപത്ത് നിന്നും മദ്യകുപ്പികളും തൈര് അടക്കമുള്ള ഭക്ഷ്യസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൽ വഴുതിവീണതാണോ അതോ മദ്യപിച്ചതിന് ശേഷം കൂടെ ഉണ്ടായിരുന്ന ആരെങ്കിലും കുളത്തിലേക്ക് തള്ളിയിട്ടതാണോയെന്നും സംശയമുണ്ട്.
മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0