
സ്വന്തം ലേഖിക
കോരുത്തോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അലംഭാവം കേരളത്തെയാകെ ബാധിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഡിസിസിയുടെ നേതൃത്വത്തില്‍ ബഫര്‍ സോണിനെതിരേ കോരുത്തോട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിധി അംഗീകരിച്ചു കൊടുത്താല്‍ വനം വകുപ്പ് ജനവാസ മേഖലകളെ വനമായി ഉള്‍പ്പെടുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബഫര്‍ സോണിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു നിര്‍മാണവും പാടില്ല. അങ്ങനെ വന്നാല്‍ കേരളത്തിലെ നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിക്കുമെന്നും
ചെന്നിത്തല പറഞ്ഞു.
പ്രശ്നപരിഹാരത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ ഒരുമിച്ചുകൂടി കൂട്ടായ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കുവാനാണ് യുഡിഎഫും കോണ്‍ഗ്രസും നിര്‍ദേശിച്ചത്. എന്നാല്‍, അത് അംഗീകരിക്കാതെ എല്ലാ അധികാരവും സര്‍ക്കാര്‍ വനം വകുപ്പിന് നല്‍കുകയായിരുന്നു.
തമിഴ്നാട് -കര്‍ണാടക സര്‍ക്കാരുകള്‍ സീറോ നിലപാട് എടുത്തെങ്കിലും കേരളത്തിന് അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധ്യക്ഷനായിരുന്നു. മുന്‍മന്ത്രി കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ആന്‍റോ ആന്‍റണി എംപി, ജോസഫ് വാഴയ്ക്കന്‍, ഇ.എം. ആഗസ്തി, പി.എ. സലീം, ജോഷി ഫിലിപ്പ്, റോയ് കപ്പിലുമാക്കല്‍, സന്ധ്യ വിനോദ്, നൗഷാദ് ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.